Extract of Admission Register
Passport , Voter's Identity Card, License തുടങ്ങിയ ഗവണ്‍മെന്റ് - ഔദ്യേഗിക , അനൗദ്യേഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി സ്കൂള്‍ റജിസ്റ്ററിന്റെ പകര്‍പ്പിനായി വരുന്നവര്‍ കൊണ്ട് വരേണ്ടവ താഴെ പറയുന്നവയാണ്.
1. പകര്‍പ്പ് ആവശ്യമുള്ളവരുടെ സ്കൂള്‍ റജിസ്റ്ററിലുള്ള പേരിലുളള "20 രൂപയുടെ സ്ററാമ്പ് പേപ്പര്‍"
2.വെള്ള പേപ്പറിലുള്ള അപേക്ഷ-5 രൂപയുടെ courtfee stamp പതിച്ചിരിക്കണം.
(പഠിച്ചിരുന്ന വര്‍ഷം കൃത്യമായി അറിയുന്നവര്‍ക്ക്, ബന്ധപ്പെട്ട സ്റ്റാഫും, ഹെഡ്‌മാസ്റ്ററും ഉണ്ടെങ്കില്‍ അന്നു തന്നെ ലഭിക്കുന്നതാണ്. അല്ലാത്തവ തെരഞ്ഞ് കണ്ട് പിടിച്ച് വിവരം അറിയിക്കുന്ന ദിവസം ലഭിക്കുന്നതായിരിക്കും)
---------------------------------------------------------------------------------------
സ്കൂളിലുള്ള Admission Register ല്‍ വിവരങ്ങള്‍ മാറ്റം വരുത്തല്‍
തെറ്റായ വിവരങ്ങള്‍ വെച്ച് സ്കൂള്‍ അഡ്‌മിഷന്‍ നടത്തിയവര്‍ സ്കൂളിലെ വിവരങ്ങള്‍ ശരിയാക്കേണ്ടതാണ്. SSLC Certificate ലഭിച്ച് കഴിഞ്ഞാല്‍ ശരിയാക്കാന്‍ വേണ്ട് തിരുവനന്തപുരം പരീക്ഷാഭവനെ സമീപിക്കേണ്ടതാണ്. സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ "ജനന സര്‍ട്ടിഫിക്കറ്റ്" അനുസരിച്ച് താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ സ്കൂള്‍ റജിസ്റ്ററില്‍ മാറ്റാനുളള അധികാരം ഹെഡ്‌മാസ്റ്റര്‍ക്ക് ഉണ്ട്. സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെ പറയുന്നു.
1.ജനനസര്‍ട്ടിഫിക്കറ്റിന്റെ 2 പകര്‍പ്പ്(ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്)
2.നിശ്ചിത മാതൃകയിലുളള രക്ഷിതാവിന്റെ അപേക്ഷ.
3. വിവരങ്ങള്‍ മാറ്റം വരുത്താനുള്ള ആവശ്യത്തിന് വേണ്ടി ഏതെങ്കിലും ട്രഷറിയില്‍ 500 രൂപ അടച്ച ചലാന്‍(പട്ടിക ജാതി , പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിന്റെ 2 പകര്‍പ്പ് -ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് മതിയാകും)
No comments:
Post a Comment