അക്കാദമിക കാര്യങ്ങള്‍

       
 2017-2018 അദ്ധ്യായന വര്‍ഷം അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍...ഞങ്ങള്‍ ജാഗരൂഗരാണ്. എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് , പരീക്ഷയെ ധൈര്യസമേധം അഭിമുഖീകരിക്കാനുളള കഴിവ് കിട്ടി എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. കാരണം ഫെബ്രുവരി അവര്‍ക്ക് പരീക്ഷകളുടെ മാസമായിരുന്നു. മുഴുവന്‍ പാഠഭാഗങ്ങളും ചോദ്യപേപ്പറിലൂടെ ബുദ്ധിയിലേക്കിറങ്ങിച്ചെന്ന ദിനരാത്രങ്ങള്‍ !! 
5 മുതല്‍ 9 വരെയുള്ള കുട്ടികള്‍ക്ക് പഠിച്ചു കഴിഞ്ഞവ ആവര്‍ത്തിച്ച് പഠിക്കാനുള്ള  ദിവസങ്ങള്‍....കൂടെ ടീച്ചേര്‍സും !!!മോഡല്‍ പരീക്ഷ കുട്ടികള്‍ക്കൊരു ആത്മധൈര്യ പരീക്ഷയായിരുന്നു.
യഥാര്‍ത്ഥ പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍ , ആത്മവിശ്വാസം കുറവുള്ളവര്‍ക്ക് വേണ്ടി രാത്രി ക്ലാസുകള്‍ നടന്നു വരുന്നു. ഉച്ചക്ക് 1.30 ന് നടക്കുന്ന ചൂടുള്ള പരീക്ഷയെ തണുപ്പിക്കാനുള്ള രാവിലെ ക്ലാസുകളില്‍ നിരവധി കുട്ടികളാണ് സ്വയം വന്നെത്തുന്നത്. അവസാന മിനിറ്റുകളിലുള്ള കുട്ടികളുടെ താത്പര്യത്തെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ നേരുന്നു.

No comments:

Post a Comment